Red Hat Enterprise Linux 5.4
പ്രകാശനക്കുറിപ്പുകള്‍
എല്ലാ ആര്ക്കിട്ടക്ചറുകള്ക്കുമുള്ള പ്രകാശനക്കുറിപ്പുകള്‍. 
Legal Notice
		Copyright 
© 2009 Red Hat, Inc.. This material may only be distributed subject to the terms and conditions set forth in the Open Publication License, V1.0 or later (the latest version of the OPL is presently available at 
http://www.opencontent.org/openpub/).
	
		Red Hat and the Red Hat "Shadow Man" logo are registered trademarks of Red Hat, Inc. in the United States and other countries.
	
		All other trademarks referenced herein are the property of their respective owners.
	
		
			1801 Varsity Drive
			Raleigh, NC 27606-2072 USA
			Phone: +1 919 754 3700
			Phone: 888 733 4281
			Fax: +1 919 754 3701
			PO Box 13588 Research Triangle Park, NC 27709 USA
		
 Abstract
1 ജൂലൈ 2009
Red Hat Enterprise Linux 5.4-നുള്ള പ്രകാശനക്കുറിപ്പുകള്‍
ലഭ്യമാക്കുന്ന വിവരണക്കുറിപ്പു്.
		Red Hat Enterprise Linux 5.4 (kernel-2.6.18-154.EL) ഗണത്തില്‍പ്പെടുന്ന പ്രൊഡക്ടുകള്‍ക്കുള്ള പ്രകാശനക്കുറിപ്പുകള്‍ ഈ വിവരണക്കുറുപ്പില് അടങ്ങുന്നു. ഇവ താഴെപറയുന്നവയാകുന്നു: 
		
- 
					x86, AMD64/Intel® 64, Itanium Processor Family, System p, System z എന്നിവയ്ക്കുള്ള Red Hat Enterprise Linux 5 Advanced Platform
				 
- 
					x86, AMD64/Intel® 64, Itanium Processor Family, System p, System z എന്നിവയ്ക്കുള്ളRed Hat Enterprise Linux 5 Server
				 
- 
					x86, AMD64/Intel® എന്നിവയ്ക്കുള്ള Red Hat Enterprise Linux 5 Desktop
				 
		 Red Hat Enterprise Linux 5.4-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട പരിഷ്കാരങ്ങളുടെയും പുതിയ വിവരങ്ങളുടെയും വിശദാംശങ്ങള്‍ പ്രകാശനക്കുറിപ്പില്‍ അടങ്ങുന്നു. 
		
Note
				Red Hat Enterprise Linux 5.4-ല്‍ റിലീസ് വിവരണക്കുറിപ്പുകളുടെ മാതൃക മാറ്റിയിരിക്കുന്നു. പ്രകാശനക്കുറിപ്പില്‍ ഇപ്പോള്‍ പ്രധാനപ്പെട്ട പരിഷ്കരണങ്ങള്‍, ബഗ്ഫിക്സുകള്, ടെക്നോളജി പ്രിവ്യൂ എന്നിവയുടെ അവലോകനം ലഭ്യമാണു്. 
എല്ലാ പരിഷ്കരിച്ച പാക്കേജുകളും, പരിചിതമായ പ്രശ്നങ്ങളും ടെക്നോളജി പ്രിവ്യൂവും സംബന്ധിച്ചുള്ള വിവരണങ്ങള്‍ 
പുതിയ ടെക്നിക്കല്‍ നോട്ട്സ് എന്ന വിവരണക്കുറിപ്പില്‍ ലഭ്യമാണു്.
			
1. വിര്‍ച്ച്വലൈസേഷന്‍ പരിഷ്കരണങ്ങള്‍
		അടിസ്ഥാനത്തിലുള്ള് x86_64-ലുള്ള കേര്‍ണല്‍ അതിഷ്ടിത വിര്ച്ചല് മഷീന് (KVM) ഹൈപ്പര്വൈസറിനുള്ള പൂര്‍ണ്ണ പിന്തുണ ഇപ്പോള്‍ Red Hat Enterprise Linux 5.4 നല്കുന്നു. KVM പൂര്‍ണ്ണമായും ലിനക്സ് കേര്‍ണലില്‍ പ്രവര്‍ത്തിക്കുന്നു. Red Hat Enterprise Linux-ലുള്ള സ്ഥിരത, വിശേഷതകള്‍, ഹാര്ഡ്വെയര് പിന്തുണ എന്നിവയുള്ള വിര്‍ച്ച്വലൈസേഷന്‍ തട്ടകം ഇതു് ലഭ്യമാക്കുന്നു. അനവധി ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമില്‍ KVM ഹൈപ്പര്‍വൈസര്‍ ഉപയോഗിച്ചുള്ള വിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നു. ഇവ: 
		
- 
					Red Hat Enterprise Linux 3
				 
- 
					Red Hat Enterprise Linux 4
				 
- 
					Red Hat Enterprise Linux 5
				 
- 
					Windows XP
				 
- 
					Windows Server 2003
				 
- 
					Windows Server 2008
				 
Important
			Xen അതിഷ്ടിത വിര്‍ച്ച്വലൈസേഷന്‍ പൂര്‍ണ്ണ പിന്തുണ ലഭ്യമാണു്. എന്നാല്‍, ഇതിനു് മറ്റൊരു രീതിയിലുള്ള കേര്‍ണല്‍ ആവശ്യമാണു്. സാധാരണ (non-Xen) കേര്‍ണലില്‍ മാത്രമേ ഒരു KVM ഹൈപ്പര്‍വൈസര്‍ ഉപയോഗിക്കുവാന്‍ സാധ്യമുള്ളൂ.
		
Warning
			Xen, KVM എന്നിവ ഒരേ സിസ്റ്റമില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇവയുടെ നെറ്റ്വര്‍ക്ക് ക്രമീകരണം വ്യത്യസ്ഥമാകുന്നു. അതിനാല്‍, ഉപയോക്താക്കള്‍ ദയവായി ഒരു സിസ്റ്റമില്‍ ഒരു ഹൈപ്പര്‍വൈസര്‍ ഉപയോഗിക്കുക.
		
Note
			Red Hat Enterprise Linux-നൊപ്പം സ്വതവേ ലഭ്യമാകുന്ന Xen ആകുന്നു. സഹജമായ എല്ലാ ക്രമീകരണങ്ങളും Xen ഹൈപ്പര്വൈസറിനുള്ളതാകുന്നു. സിസ്റ്റമില്‍ KVM ക്രമീകരിക്കുന്നതിനായി, ദയവായി വിര്‍ച്ച്വലൈസേഷന്‍ ഗൈഡ് കാണുക.
		
		KVM ഉപയോഗിക്കുന്ന വിര്ച്ച്വലൈസഷന്, 32-ബിറ്റ്, 64-ബിറ്റ് ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമുകള് ഒരു മാറ്റങ്ങളും വരുത്താതെ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമാക്കുന്നു. മെച്ചപ്പെട്ട I/O പ്രവര്‍ത്തനത്തിനായി Red Hat Enterprise Linux 5.4-ല്‍ പാരാവിര്‍ച്ച്വലൈസ്ഡ് ഡിസ്കും നെറ്റ്വര്‍ക്ക് ഡ്രൈവറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. KVM-നുള്ള പിന്തുണയ്ക്കായി എല്ലാ libvrt പ്രയോഗങ്ങളും (virsh, virt-install, virt-manager) പരിഷ്കരിച്ചിരിക്കുന്നു
	
		KVM ഹൈപ്പര്വൈസറിലുള്ള യുഎസ്ബി ഉപയോഗം 5.4 പതിപ്പില്‍ ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു.
	
		save/restore, live migration, core dumps എന്നിങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും Red Hat Enterprise Linux 5.4-ല്‍ പരിഹരിച്ചിരിക്കുന്നതിനാല്, x86_64 ഹോസ്റ്റിലുള്ള Xen അതിഷ്ടിത 32 ബിറ്റ് പാരാവിര്‍ച്ച്വലൈസ്ഡ് ഗസ്റ്റുകള്‍ ഇനി മുതല്‍ ടെക്നോളജി പ്രിവ്യൂ അല്ല, പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു.
	
		പ്രീബൂട്ട് എക്സിക്യൂഷന് എന്‍വയോണ്‍മെന്റ് (PXE)ഉപയോഗിച്ച് ഗസ്റ്റ് വിര്‍ച്ച്വല്‍ മഷീനുകള്‍ ബൂട്ട് ചെയ്യുന്നതിനുള്ള etherboot പാക്കേജ് ഈ പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. OS ലഭ്യമാക്കുന്നതിനു് മുമ്പാണു് ഈ പ്രക്രിയ നടക്കുന്നതു്. ചിലപ്പോള്‍, PXE വഴിയാണു് ബൂട്ട് ചെയ്തതു്എന്ന് OS-നു് പോലും അറിവുണ്ടാവില്ല. KVM-ല്‍ etherboot-നുള്ള പിന്തുണ ലഭ്യമല്ല
	
		qemu-kvm രീതിയിലുള്ള വിര്‍ച്ച്വല്‍ സിസ്റ്റമുകളില്‍ spice protocol-നുള്ള പിന്തുണയ്ക്കായി Red Hat Enterprise Linux 5.4-ല്‍ qspice പാക്കേജുകള്‍ ചേര്‍ത്തിരിക്കുന്നു. ക്ലൈന്റ്, സര്‍വര്‍, വെബ് ബ്രൌസര്‍ എന്നീ പ്ലഗിന് ഘടകങ്ങള്‍ qspice-ല്‍ ലഭ്യമാണു്.എന്നിരുന്നാലും, qspice സര്‍വറിലുള്ള qspice-libs പാക്കേജിനു് മാത്രമേ പൂര്‍ണ്ണ പിന്തുണ ലഭ്യമുള്ളൂ. qspice ക്ലൈന്റ് (qspice പാക്കേജ് നല്കുന്നു), qspice mozilla പ്ലഗിന് (qspice-mozilla പാക്കേജ് നല്കുന്നു) എന്നിവ ടെക്നോളജി പ്രിവ്യൂ ആകുന്നു. qemu-kvm-നൊപ്പമുള്ള സര്‍വര്‍ ഇംപ്ലിമെന്റേഷന്‍ qspice-libs പാക്കേജ് ലഭ്യമാക്കുന്നു. Red Hat Enterprise Linux 5.4-ല്‍ spice പ്രോട്ടോക്കോളിനുള്ള libvirt പിന്തുണ ലഭ്യമല്ല; Red Hat Enterprise വിര്‍ച്ച്വലൈസേഷന്‍ പ്രൊഡക്ടില്‍ മാത്രമേ spice-നുള്ള പിന്തുണയുള്ളൂ.
	
2. ക്ലസറ്ററിങ് പരിഷ്കരണങ്ങള്‍
		ക്രിട്ടിക്കല്‍ പ്രൊഡക്ഷന്‍ സര്‍വീസുകള്‍ക്ക് റിലയബിളിറ്റി, സ്കേലബിളിറ്റി, ലഭ്യത എന്നിവ വര്‍ദ്ദിപ്പിക്കുന്നതിനായി അനവധി കമ്പ്യൂട്ടറുകള്‍ (nodes) ഒന്നിച്ചു് പ്രവര്ത്തിപ്പിക്കുന്നതാണു് ക്ലസ്റ്ററുകള്‍.
	
		ഓട്ടോമാറ്റിക്കായി ഹൈപ്പര്‍വൈസര്‍ കണ്ടുപിടിക്കുന്നതിനായി ക്ലസ്റ്റര്‍ സ്യൂട്ട് ഉപകരണങ്ങള്‍ പരിഷ്കരിച്ചിരിക്കുന്നു. KVM ഹൈപ്പര്വൈസറിനൊപ്പം ക്ലസ്റ്റര്‍ സ്യൂട്ട് പ്രവര്‍ത്തിപ്പിക്കുന്നതു് ടെക്നോളജി പ്രിവ്യൂ ആയി കണക്കാക്കുന്നു.
	
		മള്ട്ടികാസ്റ്റിനു് പുറമേ, OpenAIS ഇപ്പോള്‍ നെറ്റ്വര്‍ക്ക് കമ്മ്യൂണിക്കേഷന്‍ സംപ്രേഷണവും പിന്തുണയ്ക്കുന്നു. OpenAIS മാത്രം ഉപയോഗിക്കുമ്പോഴും ക്ലസ്റ്റര്‍ സ്യൂട്ടിനൊപ്പവും, ഈ പ്രയോഗം ടെക്നോളജി പ്രിവ്യൂ ആയി കണക്കിലെടുക്കുന്നു. സംപ്രേഷണത്തിനായി OpenAIS ക്രമികരിക്കുന്നതിനുള്ള സംവിധാനം ക്ലസ്റ്റര്‍ മാനേജ്മെന്റ് പ്രയോഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, ഇവ നിങ്ങള്‍ സ്വയം ക്രമീകരിക്കേണ്ടതാകുന്നു.
	
Note
			ക്ലസ്റ്റര്‍ സ്യൂട്ടില്‍ Enforcing മോഡില്‍ SELinux പിന്തുണയ്ക്കുന്നില്ല; Permissive അല്ലെങ്കില്‍Disabled മോഡുകള്‍ ഉപയോഗിക്കേണ്ടതാകുന്നു. PPC സിസ്റ്റമുകളില്‍ ക്ലസ്റ്റര്‍ സ്യൂട്ട് പിന്തുണയ്ക്കുന്നില്ല. VMWare ESX ഹോസ്റ്റുകളില്‍ ക്ലസ്റ്റര്‍ സ്യൂട്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗസ്റ്റുകളും fence_vmware-ന്റെ ഉപയോഗവും ടെക്നോളജി പ്രിവ്യൂ ആകുന്നു. വിര്‍ച്ച്വല്‍ സെന്റര്‍ കൈകാര്യം ചെയ്യുന്ന VMWare ESX ഹോസ്റ്റുകളിലുള്ള ഗസ്റ്റുകളില്‍ ക്ലസ്റ്റര്‍ സ്യൂട്ട് പ്രവര്‍ത്തിപ്പിക്കുന്നതു് പിന്തുണയ്ക്കുന്നില്ല.
		
			ക്ലസ്റ്റര്‍ സ്യൂട്ട് ഉപയോഗിച്ചുള്ള മിക്സ്ഡ് ആര്‍ക്കിടക്ചര്‍ ക്ലസ്റ്ററുകള്‍ പിന്തുണയ്ക്കുന്നില്ല. ക്ലസ്റ്ററിലുള്ള എല്ലാ നോഡുകളും ഒരേ ആര്ക്കിടക്ചറിലുള്ളതായിരിക്കണം. ക്ലസ്റ്റര്‍ സ്യൂട്ടിനായി, x86_64, x86, ia64 എന്നിവ ഒരേ ആര്ക്കിടക്ചറായി കണക്കാക്കുന്നു. അതിനാല്‍ ഈ ആര്ക്കിടക്ചറുകളുടെ കൂട്ടുകെട്ടില്‍ ക്ലസ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു് പിന്തുണയ്ക്കുന്നു.
		
2.1. ഫെന്‍സിങ് മെച്ചപ്പെടുത്തലുകള്‍
			ക്ലസ്റ്റിന്റെ പങ്കിട്ട സ്റ്റോറേജില്‍ നിന്നും ഒരു നോഡിന്റെ വിഛേദനമാണു് ഫെന്‍സിങ്. ഫെന്‍സിങ് പങ്കിടുന്ന സ്റ്റോറേജില്‍ നിന്നും I/O വിഛേദിക്കുന്നു, അങ്ങനെ ഡേറ്റാ ഇന്റഗ്രിറ്റി ഉറപ്പാക്കുന്നു.
		
			Red Hat Enterprise Linux 5.4-ല്‍, പവര്‍ സിസ്റ്റമുകളില്‍, ഹാര്ഡ്വെയര് മാനേജ്മെന്റ് കണ്‍സോള്‍ (HMC) ഉപയോഗിച്ച് കൈകാര്യം ചെയ്യുന്ന IBM ലോജിക്കല്‍ പാര്ട്ടീഷന് (LPAR) ഇന്സ്റ്റന്സുകള്ക്കുള്ള ഫെന്സിങിനായുള്ള പിന്തുണ ടെക്നോളജി പ്രിവ്യൂ ആയി ചേര്‍ത്തിരിക്കുന്നു. 
(BZ#485700). Cisco MDS 9124 & Cisco MDS 9134 മള്‍ട്ടിലെയര്‍ ഫാബ്രിക് സ്വിച്ചുകള്‍ 
(BZ#480836). എന്നിവയ്ക്കും ഫെന്‍സിങ് പിന്തുണ ടെക്നോളജി പ്രിവ്യൂ ആയി ചേര്‍ത്തിരിക്കുന്നു.
		
			Red Hat Enterprise Linux-ന്റെ ഈ പതിപ്പില്‍ fence_virsh ഫെന്‍സ് ഏജന്റ് ഒരു ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാകുന്നു. libvirt സമ്പ്രദായം ഉപയോഗിച്ചു് ഒരു ഗസ്റ്റിനു് (domU ആയി പ്രവര്‍ത്തിക്കുന്നു) മറ്റൊരു ഗസ്റ്റിനെ ഫെന്‍സ് ചെയ്യുവാനുള്ള സംവിധാനം fence_virsh ലഭ്യമാക്കുന്നു. എന്നിരുന്നാലും, ക്ലസ്റ്റര്‍-സ്യൂട്ടില്‍ fence_virsh ഉള്‍പ്പെടുത്താത്തതിനാല്‍ ഒരു ഫെന്‍സ് ഏജന്റായി ആ എന്‍വയോണ്‍മെന്റില്‍ ഇതിനെ പിന്തുണയ്ക്കുന്നില്ല.
		
			കൂടാതെ, ഫെന്സിങിനെപ്പറ്റിയുള്ള താഴെ പറയുന്ന പുതിയ ലേഖനങ്ങള്‍ Red Hat Knowledge Base-ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു: 
			
		3. നെറ്റ്വര്‍ക്കിങ് പരിഷ്കരണങ്ങള്‍
		ഈ പരിഷ്കരണത്തില്‍, കേര്ണലിലും യൂസര്സ്പെയിസ് പ്രയോഗം, 
ethtool-ലും ജനറിക് റിസീവ് ഓഫ്ലോഡ് (GRO) പിന്തുണ നല്കിയിരിക്കുന്നു.(
(BZ#499347)) സിപിയു പ്രൊസസ്സിങ് കുറച്ചു് അകത്തേക്കുള്ളനെറ്റ്വര്ക്ക് കണക്ഷനുകളുടെ പ്രവര്‍ത്തനം GRO സിസ്റ്റം വര്‍ദ്ധിപ്പിക്കുന്നു.ലാര്‍ജ് റിസീവ് ഓഫ്ലോഡ് (LRO) സിസ്റ്റമിന്റെ അതേ സംവിധാനമാണു്GRO ഉപയോഗിക്കുന്നതു്, പക്ഷേ അനവധി ട്രാന്‍സ്പോര്‍ട്ട് ലെയര്‍ പ്രോട്ടോക്കോളുകളില്ഇതു് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. Intel® Gigabit ഇഥര്‍നെറ്റ് അഡാപ്ടറുകള്‍ക്കുള്ളigb ഡ്രൈവര്‍, Intel 10 Gigabit PCI Express നെറ്റ്വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള ixgbe ഡ്രൈവര്‍ എന്നിങ്ങനെ അനവധി നെറ്റ്വര്‍ക്ക് ഡിവൈസ് ഡ്രൈവറുകള്‍ക്കുള്ള GROപിന്തുണയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
	
		ഡിഫറന്‍ഷ്യേറ്റഡ് സര്‍വീസസ് കോഡ് പോയിന്റ് (DSCP) മൂല്ല്യങ്ങള്ക്കുള്ള അധികമായ പിന്തുണ ലഭ്യമാക്കി Netfilter ഫ്രെയിംവര്‍ക്ക് (നെറ്റ്വര്‍ക്ക് പാക്കറ്റ് ഫില്റ്ററിങിനുള്ള കേര്‍ണലിന്റെ ഭാഗം) പരിഷ്കരിച്ചിരിക്കുന്നു.
	
		bind (ബെര്‍ക്ക്ലേ ഇന്റര്‍നെറ്റ് നെയിം ഡൊമെയിന്) പാക്കേജ് DNS (ഡൊമെയിന് നെയിം സിസ്റ്റം) പ്രോട്ടോക്കോളുകള്‍ ഉപയോഗിക്കുന്നു.ആധികാരികവും ആധികാരികതയില്ലാത്തതുമായ മറുപടികള്‍ ലഭ്യമാക്കുന്ന ആവശ്യങ്ങള്‍ തമ്മില്‍ പെട്ടെന്നു് വേര്‍തിരിക്കുന്നതിനുള്ള ഒരു സംവിധാനം bind മുമ്പ് ലഭ്യമാക്കിയിരുന്നില്ല. നിഷേധിക്കേണ്ട ആവശ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നെങ്കില്‍, ആ സര്‍വര്‍ തെറ്റായി ക്രമീകരിച്ചിരിക്കുന്നു. ഈ പരിഷ്കരണത്തില്‍, ഒരു സര്‍വറില്‍ ആധികാരികതയില്ലാത്ത ഡേറ്റാ നിയന്ത്രിക്കുന്നതിനുള്ള പുതിയ ഉപാധിയായ 
allow-query-cache ലഭ്യമാക്കുന്നതിനായി bind പുതുക്കിയിരിക്കുന്നു (ഉദാഹരണത്തിനു്: കാഷ്ഡ് റിക്കേര്‍സീവ് ഫലങ്ങള്‍, റൂട്ട് സോണ്‍ ഹിറ്റ്സ്). 
(BZ#483708)
	 4. ഫയല്സിസ്റ്റമുകള്ക്കുള്ള പരിഷ്കരണങ്ങള്‍
		5.4 പരിഷ്കരണത്തില്‍, ഫയല്‍ സിസ്റ്റം പിന്തുണയിലേക്ക് അനേകം പ്രധാനപ്പെട്ട മാറ്റങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്. ബെയിസ് Red Hat Enterprise Linux-ല്‍ ഇപ്പോള്‍ 
ഫയല്‍സിസ്റ്റം ഇന്‍ യൂസര്സ്പെയിസ് (FUSE) കേര്‍ണല്‍ ഘടകങ്ങളും യൂസര്‍ സ്പെയിസ് യൂട്ടിലിറ്റികളും ഉള്‍പ്പെടുന്നു. മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്ത Red Hat Enterprise Linux കേര്‍ണലില്‍ സ്വന്തമായ 
FUSE ഫയല്‍ സിസ്റ്റമുകള് ഇന്‍സ്റ്റോള്‍ ചെയ്തുപയോഗിക്കുന്നതിനു് ഇതു് സഹായിക്കുന്നു.
(BZ#457975). 
XFS ഫയല്സിസ്റ്റമിനുള്ള പിന്തുണയും കേര്‍ണലിലേക്ക് ടെക്നോളജി പ്രിവ്യൂ ആയി ചേര്‍ത്തിരിക്കുന്നു 
(BZ#470845). ഫയലുകളുടെ ഫിസിക്കല്‍ മാതൃക ഉചിതമായി മാപ്പ് ചെയ്യുന്നതിനായി FIEMAP input/output കണ്ട്രോള് (ioctl) ഇന്റര്‍ഫെയിസ് ഉപയോഗിക്കുന്നു. ഒരു ഫയലിന്റെ ഫ്രാഗ്മന്റേഷന് പരിശോധിക്കുന്നതിനോ അല്ലെങ്കില്‍ ഒരു sparsely allocated ഫയലിന്റെ ഒപ്ടിമൈസ്ഡ് പകര്‍പ്പ് ഉണ്ടാക്കുന്നതിനായി പ്രയോഗങ്ങള്‍ക്ക് FIEMAP ioctl ഉപയോഗിക്കാം. 
(BZ#296951).
	
		ഇതിനു് പുറമേ, കോമണ്‍ ഇന്റര്‍നെറ്റ് ഫയല്‍ സിസ്റ്റം (CIFS)കേര്‍ണലില്‍ 
(BZ#465143) പുതുക്കിയിരിക്കുന്നു. ext4 ഫയല്‍ സിസ്റ്റവും (Red Hat Enterprise Linux-ല്‍ ടെക്നോളജി പ്രിവ്യൂ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു) പരിഷ്കരിച്ചിരിക്കുന്നു 
(BZ#485315).
	
		Red Hat Enterprise Linux 5.4-ല്‍, സിംഗിള്‍ സര്‍വര്‍ ഫയല്‍ സിസ്റ്റമായി (ക്ലസ്റ്റര്ഡ് എന്‍വയോണ്‍മെന്റില്‍ അല്ല) ഗ്ലോബല്‍ ഫയല്‍ സിസ്റ്റം 2 (GFS2) ഉപയോഗിക്കുന്നതു് നിര്‍ത്തിയിരിക്കുന്നു. അധികം ക്ലസ്റ്ററിങ് ആവശ്യമില്ലാത്ത GFS2 ഉപയോക്താക്കള്‍ ext3 അല്ലെങ്കില്‍ xfs പോലുള്ള മറ്റ് ഫയല്സിസ്റ്റമുകളിലേക്ക് മാറുന്നതാണു് ഉചിതം. വളരെ വലിയ ഫയല്‍ സിസ്റ്റമുകള്ക്കുള്ളതാകുന്നു xfs ഫയല്‍ സിസ്റ്റം (16 TB-യും കൂടുതലും). നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പിന്തുണ ലഭ്യമാകുന്നു.
	
		ആദ്യത്തെ stat കോളിന്റെ ഫലത്തിലുള്ള 
mtime-മായി താര്യതമ്യപ്പെടുത്തുമ്പോള്‍ രണ്ടാമത്തെ stat കോളിന്റെ ഫലത്തിലുള്ള ഫയലില്‍ മറ്റൊരു 
mtime (അവസാനമായി മാറ്റം വരുത്തിയ സമയം) ലഭിക്കുന്നതിനായി 
stat, write, stat പൂര്‍ണ്ണമാക്കുന്ന ഒരു പ്രക്രിയ, ആവശ്യമുള്ള സെമാന്റിക്സ് സൂചിപ്പിക്കുന്നു. NFS-ലുള്ള ഫയല്‍ തവണകള്‍ കൈകാര്യംചെയ്യുന്നതു് സര്‍വര്‍ ആണു്. അതിനാല്‍ 
WRITE NFSസമ്പ്രദായ പ്രിക്രിയ വഴി സര്‍വറിലേക്ക് ഡേറ്റാ അയയ്ക്കുന്നതു് വരെ ഫയല്‍
mtime പരിഷ്കരിക്കുന്നതല്ല. 
mtimeപുതുക്കുന്നതിനായി, വെറുതെ പേജ്കാഷിലേക്ക് ഡേറ്റാ പകര്‍ത്തുന്നതു് മതിയായ പ്രക്രിയ അല്ല. ഇവിടെയാണു് NFS മറ്റ് ലോക്കല്‍ ഫയല്‍ സിസ്റ്റമുകളില്‍ നിന്നും വേറിട്ട്നില്ക്കുന്നതു്. അതിനാല്‍, ഒരു ഹെവി റൈറ്റ് വര്ക്ക്ലോഡിലുള്ള ഒരു NFSഫയല്‍സിസ്റ്റത്തിന്റെ ഫലം അധിക ലേറ്റന്‍സിയുള്ള stat കോളുകള്‍ ആകുന്നു.
(BZ#469848)
	
		പരിഷ്കരിച്ച യൂസര്സ്പെയിസ് ഉപകരണങ്ങള്‍കൊണ്ട് ext4 ഫയല്‍സിസ്റ്റം ടെക്നോളജി പ്രിവ്യൂ പുതുക്കിയിരിക്കുന്നു. ext3 ഫയല്‍ സിസ്റ്റമില്‍ Red Hat-ഉം മറ്റ് ലിനക്സ് കമ്മ്യൂണിറ്റിയും തയ്യാറാക്കിയ ഒരു മെച്ചപ്പെട്ട സംവിധാനമാണു് Ext4. 
		
Note
				ext4 ടെക്നോളജി പ്രിവ്യൂ ഉപയോഗിക്കുന്ന മുമ്പുള്ള Red Hat Enterprise Linux പതിപ്പുകളില്‍, ext4 ഫയല്സിസ്റ്റമുകളുടെ പേരു് ext4dev എന്നായിരുന്നു. ഈ പരിഷ്കരണത്തില്‍ ext4 ഫയല്സിസ്റ്റമുകളെ ext4 എന്നു് ടാഗ് ചെയ്തിരിക്കുന്നു.
			
		x86_64 തട്ടകത്തില്‍ samba3x , ctdb എന്നിവ ടെക്നോളജി പ്രിവ്യൂ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു. Samba3x പാക്കേജ് Samba 3.3-യും ctdb, ക്ലസ്റ്റേര്‍ഡ് TDB ബാക്കെന്ഡും നല്കുന്നു. GFS ഫയല്സിസ്റ്റമുള്ള ക്ലസ്റ്റര്‍ നോഡുകളുടെ ഒരു കൂട്ടത്തില്‍ samba3x, ctdb എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതു്, ക്ലസ്റ്റേര്‍ഡ് CIFS ഫയല്‍സിസ്റ്റം എക്സ്പോര്‍ട്ട് ചെയ്യുന്നതിനായി അനുവദിക്കുന്നു. ഈ ഘടരകങ്ങള് ഓള്‍ട്ടര്‍നേറ്റ് ചൈള്‍ഡ് ചാനലില്‍ ലഭ്യമാകുന്നു. കാരണം, ക്ലൈന്റ്, സര്‍വര്‍ ഗ്രൂപ്പുകളിലുള്ള samba പാക്കേജില്‍ നിന്നും ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ഫയലുകളില്‍ നിന്നും ഇവ വ്യത്യസ്ഥമാകുന്നു.
	
5. ഡസ്ക്ടോപ്പ് പരിഷ്കരണങ്ങള്‍
5.1. അധികമായ ലിനക്സ് സൌണ്ട് ആര്‍ക്കിടക്ചര്‍
			Red Hat Enterprise Linux 5.4-ല്‍ അധികമായ ലിനക്സ് സൌണ്ട് ആര്‍ക്കിടക്ചര്‍ (ALSA) പരിഷ്കരിച്ചിരിക്കുന്നു — ഹൈ ഡെഫനിഷന്‍ ഓഡിയോയ്ക്കുള്ള (HDA) ഉത്തമമായ പിന്തുണ ലഭ്യമാക്കുന്നു.
		
5.2. ഗ്രാഫിക്സ് ഡ്രൈവറുകള്‍
			ATI വീഡിയോ ഡിവൈസുകള്‍ക്കുള്ള ati ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു.
		
			Intel ഇന്റഗ്രേറ്റഡ് ഡിസ്പ്ലെ ഡിവൈസുകള്‍ക്കുള്ള i810 , intel എന്നീ ഡ്രൈവറുകള്‍ പരിഷ്കരിച്ചിരിക്കുന്നു.
		
			Matrox വീഡിയോ ഡിവൈസുകള്‍ക്കുള്ള mga ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു.
		
			nVidia വീഡിയോ ഡിവൈസുകള്‍ക്കുള്ള nv ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു.
		
5.3. ലാപ്ടോപിനുള്ള പിന്തുണ
			മുമ്പ്, സിഡി/ഡിവിഡി ഒന്നിച്ചുള്ള ഡ്രൈവുകള്‍ അടങ്ങുന്ന ഡോക്കിങ് സ്റ്റേഷനുകള്‍ ഉള്ള ലാപ്ടോപ്പുകള് ഡോക്ക്/അണ്‍ഡോക്ക് ചെയ്യുമ്പോള്‍, ഡ്രൈവിനെ തിരിച്ചറിയുന്നില്ല. പിന്നീട് ഡ്രൈവ് ഉപയോഗിക്കുന്നതിനായി സിസ്റ്റം വീണ്ടും ബൂട്ട് ചെയ്യേണ്ടതാകുന്നു. ഈ പരിഷ്കരണത്തില്‍ കേര്‍ണലിലുള്ള ACPI ഡോക്കിങ് ഡ്രൈവറുകള്‍ പുതുക്കിയിരിക്കുന്നു, അങ്ങനെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യുന്നു. 
(BZ#485181).
		- 
				- SystemTapഇപ്പോള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ഇതു് ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പ് അനുസരിച്ചാകുന്നു. ഈ പരിഷ്കരണം ലഭ്യമാക്കുന്ന വിശേഷതകള്‍: ഷെയര്‍ഡ് ലൈബ്രറികള്‍ ഉപയോഗിച്ചുള്ള മെച്ചപ്പെട്ട യൂസര്‍-സ്പെയിസ് തെരച്ചില്‍, എക്സ്പെരിമെന്റല്‍ DWARF അണ്വെന്ഡിങ്, dtrace-കോംപാറ്റിബിള്‍ മാര്‍ക്കറുകള്‍ ലഭ്യമാക്കുന്ന ഒരു പുതിയ- <sys/sdt.h>ഹെഡര്‍ ഫയല്‍.
 - 
				ഇതില്‍ - debuginfo-lessപ്രക്രിയകള്ക്കുള്ള പിന്തുണയും ലഭ്യമാണു്. കേര്‍ണല്‍ ട്രെയിസ്പോയിന്റ് പ്രോബിങിനൊപ്പം ടൈപ്കാസ്റ്റിങും (@cast ഓപ്പറേറ്റര്‍ ഉപയോഗിച്ച്) അനുവദിക്കുന്നു.- debuginfo-lessപ്രക്രിയകള്‍ക്ക് തടസ്സം ഉണ്ടാക്കിയ അനവധി- 'kprobe.*'പ്രോബ് ബഗുകള്‍ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നു.
 - 
				അനവധി വിവരണക്കുറിപ്പുകളും SystemTap-ല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. മിക്ക System Tap പ്രോബുകളിലും ഫംഗ്ഷനുകളിലും, ഉപയോക്താക്കള്‍ക്കുള്ള man താളുകള്‍ '- 3stap' വിശേഷത ലഭ്യമാക്കുന്നു. മാതൃക സ്ക്രിപ്റ്റുകളുള്ള അനേകം ലൈബ്രറികളും- systemtap-testsuiteപാക്കേജ് നല്കുന്നു.
 - 
				SystemTap റീ-ബെയിസ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, ടെക്നിക്കല്‍ കുറിപ്പുകളുടെ പാക്കേജുകളുടെ പരിഷ്കരണ വിഭാഗത്തുള്ള SystemTap കാണുക.
			 
- 
				സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകള്ക്ക് കോഡുകള്‍ നീരിക്ഷിച്ച് ഡീബഗ് ചെയ്യുന്നതിനായി, Systemtap ട്രെയിസ് പോയിന്റുകള്‍ കേര്‍ണലിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു. Red Hat Enterprise Linux 5.4-ല്‍ കേര്‍ണല്‍ സബ്സിസ്റ്റത്തിന്റെ താഴെ പറയുന്ന ഭാഗങ്ങളില്‍ ട്രെയിസ് പോയിന്റുകള്‍ ടെക്നോളജി പ്രിവ്യൂ ആയി ചേര്‍ത്തിരിക്കുന്നു: 
				 - 
							പേജ് കാഷും നെറ്റ്വര്‍ക്കിങ് സ്റ്റാക്കുകളും  (BZ#475719)
 
- 
				ഈ പതിപ്പില്‍ Gnu കംപൈലര്‍ കലക്ഷന്‍ വേര്‍ഷന്‍ 4.4 (GCC4.4) ടെക്നോളജി പ്രിവ്യൂ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു. C, C++, Fortran കംപൈലറുകള്‍, ഇവയ്ക്കുള്ള ലൈബ്രറികളും ഈ കംപൈലറുകളുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
			 
- 
				- glibc new MALLOC :സോക്കറ്റുകള്‍ക്കും കോറുകള്‍ക്കും അധികമായ സ്കേലബിളിറ്റി സജ്ജമാക്കുന്നതിനായി അപ്സ്ട്രീം glibc-ല്‍ നിലവില്‍ മാറ്റം വരുത്തിയിരിക്കുന്നു. സ്വന്തം മെമ്മറി പൂളുകളില്‍ ത്രെഡുകള്‍ അനുവദിച്ചും ചില സാഹചര്യങ്ങളില്‍ ലോക്കിങ് അനുവദിച്ചും ഇതു് സജ്ജമാക്കുന്നു. മെമ്മറി പൂളുകള്‍ ഉണ്ടെങ്കില്‍, ഉപയോഗിച്ചിരിക്കുന്ന അധികമായ മെമ്മറി MALLOC_ARENA_TEST and MALLOC_ARENA_MAX എന്ന എന്‍വയോണ്‍മെന്റ് വേരിയബിള്‍ ഉപയോഗിച്ച് നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.
 - 
				MALLOC_ARENA_TEST - മെമ്മറി പൂളുകളുടെ എണ്ണം ഈ മൂല്ല്യം ആകുമ്പോള്‍, കോറുകളുടെ എണ്ണത്തിനായുള്ള ഒരു പരീക്ഷണമാണു് ഇതു്. ഏറ്റവും കൂടുതല്‍ മെമ്മറി പൂളുകളുടെ എണ്ണം ക്രമീകരിക്കുന്നതു് MALLOC_ARENA_MAX ആണു്.
			 - 
				RHEL 5.4 റിലീസിലുള്ള glibc അപ്സ്ട്രീം malloc-ല്‍ ടെക്നോളജി പ്രിവ്യൂ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ ത്രെഡിലുള്ള മെമ്മറി പൂള് സജ്ജമാക്കുന്നതിനായി, എന്‍വയോണ്‍മെന്റില്‍ MALLOC_PER_THREAD എന്ന എന്‍വയോണ്‍മെന്റ് വേരിയബിള്‍ ക്രമീകരിക്കുക. ഭാവിയിലുള്ള പതിപ്പുകളില്‍ പുതിയ malloc സ്വതവേ ലഭ്യമാകുമ്പോള്‍, ഈ എന്‍വയോണ്‍മെന്റ് വേരിയബിള്‍ ഇല്ലാതെയാകുന്നു. malloc റിസോഴ്സുകള്‍ക്ക് പ്രശ്നമുള്ള ഉപയോക്താക്കള്‍ ഈ ഉപാധി സജ്ജമാക്കി ഉപയോഗിക്കാവുന്നതാണു്.
			 
7. ആര്‍ക്കിടക്ചര്‍ അനുസരിച്ചുള്ള പിന്തുണ
- 
					ടൈമര്‍ ഇന്ററപ്റ്റുകള്‍ ഉപയോഗിച്ചു് സമയം പാലിക്കുന്നതിനാല്‍, വിര്‍ച്ച്വല്‍ എന്‍വയോണ്‍മെന്റില്‍ Red Hat Enterprise Linux 64-ബിറ്റ് കേര്ണലുകള്ക്ക് ടൈംകീപ്പിങ് ഒരു പ്രശ്നാമാകാം. വിര്‍ച്ച്വല്‍ സിസ്റ്റം ഡീ-/റീ-ഷെഡ്യൂള്‍ ചെയ്യുന്നതു് ഈ ഇന്ററപ്റ്റുകളെ താമസിപ്പിക്കുന്നു. ഈ കേര്‍ണല്‍ റിലീസ് ടൈംകീപ്പിങ് ആല്‍ഗോരിഥം വിണ്ടും സജ്ജമാക്കുന്നു. ഇതു് ടൈം-എലാപ്സ്ഡ് കൌണ്ടര്‍ വഴി സമയം പാലിക്കുന്നു. ( Bugzilla #463573- )
				 
- 
					സ്റ്റാക്കുകളുടെ വ്യാപ്തി ~4GB-നേക്കാള്‍ കൂടുതലായാല്‍, 64-ബിറ്റ് ത്രെഡഡ് പ്രയോഗങ്ങളുടെ  - pthread_create()- -ലുള്ള പ്രവര്‍ത്തനവേഗത ഭയങ്കരമായി കുറയുന്നകാരണം, ഈ സ്റ്റോക്കുകള്‍ അനുവദിക്കുന്നതിനായി  - glibc- MAP_32BIT-  ഉപയോഗിക്കുന്നു.  - MAP_32BIT- -ന്റെ ഉപയോഗം ഒരു ലെഗസി ഇംപ്ലിമെന്റേഷനായതിനാല്o 64-ബിറ്റ് പ്രയോഗങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനായി കേര്‍ണലിലേക്ക് ഒരു പുതിയ ഫ്ലാഗ് ( - MAP_STACK mmap- ) ഈ പരിഷ്കരണത്തില്‍ ചേര്‍ക്കുന്നു.. ( Bugzilla #459321- )
				 
- 
					ഡീപ്-സി അവസ്ഥകളില്‍ TSC പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിശേഷത ഈ പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ബിറ്റ്  - NONSTOP_TSC- CONSTANT_TSC- -നൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. P/T അവസ്ഥകള്‍ക്കു് പുറമേ TSC ഒരേ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു്  - CONSTANT_TSC-  സൂചിപ്പിക്കുന്നു.  - NONSTOP_TSC-  സൂചിപ്പിക്കുന്നതു് ഡീപ്-സി അവസ്ഥകളില്‍ TSC നിര്‍ത്തില്ല എന്നാണു്. ( Bugzilla #474091- )
				 
- 
					i386, i486, i586, i686 എന്നീ ആര്ക്കിടക്ചറുകളില് ഉള്ള kernel-devel പാക്കേജുകളിലുള്ള  - asm-x86_64-  ഹെഡറുകള്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ഒരു പാച്ച് ഈ പരിഷ്കരണത്തില്‍ ലഭ്യമാണു്. ( Bugzilla #491775- )
				 
- 
					i386 ആര്ക്കിടക്ചറുകളില്, ബൂട്ട് പരാമീറ്ററായി  - memmap=X$Y-  നല്കുന്നതു് ഒരു പുതിയ BIOS മാപ്പ് നല്കുന്നു എന്നു് ഉറപ്പാക്കുന്നതിനുള്ള പരിഹാരം ഈ പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ( Bugzilla #464500- )
				 
- 
					മുമ്പുള്ള കേര്‍ണലില്‍ കാണപ്പെട്ടിരുന്ന നോണ്‍-മാസ്കബിള് ഇന്ററപ്റ്റിലുള്ള (NMI) പ്രശ്നം പരിഹരിക്കുന്നതിനുള്ള പാച്ച് ഈ പരിഷ്കരണത്തില്‍ ചേര്‍ത്തിരിക്കുന്നു. ഈ പ്രശ്നം അനവധി Intel പ്രൊസസ്സറുകളെ ബാധിച്ചിരുന്നു. ഇതു് NMI watchdog 'stuck' എന്നു് രേഖപ്പെടുത്തുന്നു. NMI കോഡിലുള്ള പുതിയ പരാമീറ്ററുകള്‍ ഈ പ്രശ്നത്തിനു് പരിഹാരമാകുന്നു. ( Bugzilla #500892- )
				 
- 
					ഈ പതിപ്പിലൂടെ HP xw9400 , xw9300 സിസ്റ്റമുകള്ക്കുള്ള PCI ഡൊമെയിന് പിന്തുണ വീണ്ടും ലഭ്യമാക്കുന്നു. ( Bugzilla #474891- )
				 
- 
					/sys/modules-ലേക്ക് powernow-k8 പരാമീറ്ററുകളുടെ ഘടകം എക്സ്പോര്‍ട്ട് ചെയ്യുന്നതിനായി പ്രവര്‍ത്തനം തിരുത്തിയിരിക്കുന്നു. ഈ വിവരം മുമ്പു് എക്സ്പോര്‍ട്ട് ചെയ്തിരുന്നില്ല.( Bugzilla #492010- )
				 
- 
					- linux-2.6-misc-utrace-update.patch- -ല്‍ ഒരു ഒപ്ടിമൈസേഷന് പിശകുണ്ടു്. 32-ബിറ്റ് പ്രൊസസ്സറുകള്‍ ഒരു 64-ബിറ്റ് മഷീനില് പ്രവര്‍ത്തിക്കുമ്പോള്‍, ലഭ്യമല്ലാത്ത സിസ്റ്റം കോളുകളില്‍ ENOSYS (ടേബിള്‍ പരിധിയ്ക്കു് പുറത്തു്) ലഭ്യമായില്ല. ഈ കേര്‍ണല്‍ പതിപ്പില്‍ ഇതു് തിരുത്തുന്നതിനുള്ള പാച്ച് ലഭ്യമാണു്. ( Bugzilla #481682- )
				 
 
- 
					അനിശ്ചിതമായ ടൈം സോഴ്സില്‍ ചില ക്ലസ്റ്റര്‍ സിസ്റ്റമുകള് ബൂട്ട് ചെയ്യുന്നു. ബൂട്ട് പ്രക്രിയ സമയത്തു് - TSC(ടൈം സ്റ്റാമ്പ് ക്ലോക്ക്) നിരീക്ഷിക്കുമ്പോള്‍ ഫ്രീ പ്രവര്‍ത്തന കൌണ്ടര്‍ (- PERFCTR) പരിശോധിക്കാത്ത ഒരു കേര്‍ണല്‍ കോഡിന്റെ ഫലമാണിതു്. സിസ്റ്റമില്‍ സഹജമായ തിരക്കുള്ള ഒരു PERFCTR, ശരിയല്ലാത്ത കണക്കുകള്‍ എന്നിവ ഇതു് ലഭ്യമാക്കുന്നു.
 - 
					സഹജമാക്കുന്നതിനു് മുമ്പു് സിസ്റ്റം ഫ്രീ  - PERFCTR- -നായി പരിശോധിക്കുന്നു എന്നുറപ്പാക്കി ഇതിനുള്ള പരിഹാരം ലഭ്യമാക്കുന്നു ( Bugzilla #467782- ).  - TSC-  നിരീക്ഷണത്തിനാവശ്യമുള്ളപ്പോള് എല്ലാ  - PERFCTR-  ലഭ്യമാകില്ല എന്നുള്ളതു് കാരണം ഈ പരിഹാരം ശാശ്വതമല്ല. കേര്‍ണല്‍ പാനികിനുള്ള (1%-ലും കുറവു് സാഹചര്യം) മറ്റൊരു പാച്ചും ഉള്‍പ്പെടുത്തിയിരിക്കുന്നു. ( Bugzilla #472523- ).
				 
- 
					Cell പ്രൊസസ്സറുകള്‍ക്കുള്ള  - spufs-  (സിനേര്ജറ്റിക് പ്രൊസസ്സിങ് യൂണിറ്റ്സ് ഫയല്‍ സിസ്റ്റം) പരിഷ്കരിക്കുന്നതിനുള്ള അനവധി പാച്ചുകള്‍ ഈ കേര്‍ണലിന്റെ പതിപ്പില്‍ ലഭ്യമാകുന്നു. ( Bugzilla #475620- )
				 
- 
					- show_cpuinfo()-  പ്രവര്‍ത്തിപ്പിക്കുമ്പോള്‍  - /proc/cpuinfo-  ലോജിക്കല്‍ PVR Power7 പ്രൊസസ്സര്‍ ആര്‍ക്കിടക്ചര്‍ "unknown" എന്നാണു് ലഭ്യമാക്കിയിരുന്നതു്. ഈ പരിഷ്കരണത്തില്‍  - show_cpuinfo()- , Power7 ആര്ക്കിടക്ചറുകളെ Power6 ആയി കണക്കാക്കുന്നു. ( Bugzilla #486649- )
				 
 
- 
					System P പ്രൊസസ്സറുകള്‍ ഉപയോഗിക്കുന്ന സിസ്റ്റമുകളില്‍ MSI-X (മെസ്സേജ് സിഗ്നല്ഡ് ഇന്റര്പ്റ്റ്സ്) പിന്തുണ ചേര്‍ക്കുക/മെച്ചപ്പെടുത്തുന്നതിനുള്ള അനവധി പാച്ചുകള്‍ ഈ പരിഷ്കരണത്തില്‍ ഉള്‍പ്പെടുന്നു. ( Bugzilla #492580- )
				 
- 
					സെല്‍ ബ്ലേഡ്സ് മഷീനില് മുമ്പ് പ്രശ്നമുള്ള ബട്ടണന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനായി ഒരു പാച്ച് ഈ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നു. ( Bugzilla #475658- )
				 
			Red Hat Enterprise Linux IBM System z മഷീനുകള്ക്കുള്ള അനവധി വിശേഷതകള്‍ ലഭ്യമാക്കുന്നു. അവയില്‍ പ്രധാനമായവ: 
			
- 
						നെയിമ്ഡ് സേവ്ഡ് സെഗ്മെന്റുകള്‍ (NSS) പ്രയോജനപ്പെടുത്തുക, പങ്കിടുന്ന റീയല്‍ മെമ്മറി താളുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റം കോഡ് z/VM ഗസ്റ്റ് വിര്‍ച്ച്വല്‍ സിസ്റ്റമുകളില്‍ ലഭ്യമാക്കുവാന്‍ z/VM ഹൈപ്പര്‍വൈസര്‍ അനുവദിക്കുന്നു. ഈ പരിഷ്കരണത്തിലൂടെ, z/VM-ലുള്ള അനവധി Red Hat Enterprise Linux ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ക്ക് NSS-ല്‍ നിന്നും ബൂട്ട് ചെയ്യുവാനും മെമ്മറിയിലുള്ള ലിനക്സ് കേര്‍ണലിന്റെ ഒരു പകര്‍പ്പില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കുന്നു.  (BZ#474646)
- 
						പുതിയ IBM System z PCI ക്രിപ്ടോഗ്രഫി അക്സിലറേറ്റുകള്ക്കുള്ള പരിഷ്കരണത്തില്‍ ഡിവൈസ് ഡ്രൈവര്‍ പിന്തുണ ചേര്‍ത്തിരിക്കുന്നു. മുമ്പുള്ള പതിപ്പുകളിലും ഇതേ ഇന്റര്‍ഫെയിസ് പ്രയോജനപ്പെടുത്തുന്നു.  (BZ#488496)
- 
						Red Hat Enterprise Linux 5.4-ല്‍ പ്രൊസസ്സര്‍ ഡീഗ്രഡേഷനുള്ള പിന്തുണ ചേര്‍ത്തിരിക്കുന്നു. ഇതു് ആവശ്യമുള്ളപ്പോള്‍ പ്രൊസസ്സര്‍ വേഗത കുറയ്ക്കുന്നു (അതായതു്. സിസ്റ്റം ഓവര്‍ഹീറ്റിങ്).  (BZ#474664)-  ഓട്ടോമേഷന്‍ സോഫ്റ്റ്വെയര് സിസ്റ്റം നിരീക്ഷിച്ചു് പോളിസിയനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഈ പുതിയ വിശേഷത അനുവദിക്കുന്നു.
					 
- Note- 
							z990, z890, അവയ്ക്ക് ശേഷമുള്ള സിസ്റ്റമുകളില്‍ പ്രൊസസ്സര്‍ ഡീഗ്രഡേഷന് പിന്തുണയ്ക്കുന്നു, ഇതു് SCLP സിസ്റ്റം സര്‍വീസ് ഈവന്റ് ടൈപ്പ് 4 ഈവന്റ് ക്വാളിഫയര്‍ വഴി നിരീക്ഷിക്കുന്നു. ഫയലിലുള്ള പ്രൊസസ്സറിന്റെ പുതിയ വിശേഷത STSI രേഖപ്പെടുത്തുന്നു: - /sys/devices/system/cpu/cpuN/capability.
 
- 
						ഹാര്ഡ്വെയര് മാനേജ്മെന്റ് കണ്‍സോളിലുള്ള (HMC) ഓരോ സിസ്റ്റമുകളും തിരിച്ചറിയുന്നതിനായി കണ്ട്രോള് പ്രോഗ്രാം ഐഡന്റിഫിക്കേഷന്‍ (CPI) വിവരണ ഡേറ്റാ ഉപയോഗിക്കുന്നു. ഈ പരിഷ്കരത്തിലൂടെ CPI ഡേറ്റാ ഇനിRed Hat Enterprise Linux ഇന്സ്റ്റന്സിനൊപ്പം ഉപയോഗിക്കാം.  (BZ#475820)
- 
						ഇപ്പോള്‍ ഫൈബര്‍ ചാനല്‍ പ്രോട്ടോക്കോള്‍ (FCP) പ്രവര്‍ത്തന ഡേറ്റാ നമുക്ക് IBM System z-ലുള്ള Red Hat Enterprise Linux ഇന്‍സ്റ്റന്‍സുകള്‍ വഴി അളക്കാം.  (BZ#475334)-  ശേഖരിച്ച് രേഖപ്പെടുത്തിയ മെട്ടിക്സില് ഉള്‍പ്പെടുന്നതു്: 
						 - 
									ലിനക്സ് ഡിവൈസുകള്‍, സ്മോള്‍ കമ്പ്യൂട്ടര്‍ സിസ്റ്റം ഇന്റര്‍ഫെയിസ് (SCSI) ലോജിക്കല്‍ യൂണിറ്റ് നമ്പറുകള്‍ (LUNs), ഹോസ്റ്റ് ബസ് അഡാപ്ടര്‍ (HBA) സ്റ്റോറേജ് കണ്ട്രോളര് വിവരം എന്നിങ്ങനെയുള്ള സ്റ്റാക്ക് ഘടകളിലുള്ള പ്രവര്‍ത്തനത്തിനുള്ള ഡേറ്റാ
								 
- 
									ഓരോ സ്റ്റാക്കിലുമുള്ള ഘടകം: ശരിയായ അളവുകളുടെ നിലവിലുള്ള മൂല്ല്യങ്ങള്‍ - ത്രൂപുട്ട്, ഉപയോഗപ്പെടുത്തല്‍, മറ്റ് അളവുകള്‍ ആയി.
								 
- 
									വ്യാപ്തി, ഓരോ ഘടകത്തിനുമുള്ള ലാറ്റെന്‍സി, ടോട്ടല്‍ എന്നിവയായ I/O ആവശ്യങ്ങളോടൊപ്പമുള്ളഡേറ്റായുടെ സ്റ്റാറ്റിസ്റ്റിക്കല്‍ അഗ്രിഗേഷനുകള് (ഏറ്റവും കുറഞ്ഞ, ഏറ്റവും കൂടിയ, ആവറേജ്, ഹിസ്റ്റോഗ്രാം)
								 
 
- 
						EMC സിമ്മട്രിക്സ് കണ്ട്രോള് I/O നല്‍കുന്നതിനുള്ള പിന്തുണ കേര്‍ണലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. IBM System z തട്ടകത്തിലുള്ള Red Hat Enterprise Linux-നൊപ്പം EMC സിമ്മട്രിക്സ് സ്റ്റോറേജ് അറെകള് കൈകാര്യം ചെയ്യുന്നതിനുള്ള വിശേഷത ഈ പരിഷ്കരണം നല്കുന്നു.  (BZ#461288)
- 
						Red Hat Enterprise Linux വിര്‍ച്ച്വല്‍ സിസ്റ്റമില്‍ ഒരു കേര്‍ണല്‍ പാനിക അല്ലെങ്കില്‍ ഡംപിനു് ശേഷം ഉടന്‍ ഒരു ഇനിഷ്യല്‍ പ്രോഗ്രാം ലോഡ് (IPL) നടത്തുന്നതിനായി കേര്‍ണലില്‍ പുതിയ വിശേഷത ചേര്‍ത്തിരിക്കുന്നു. (BZ#474688)
- 
						ക്രമീകരണ ടോപ്പോളജി പിന്തുണയ്ക്കുന്ന ഹാര്ഡ്വെയര്, സിസ്റ്റം സിപിയു ടോപോളജി വിവരം ഷെഡ്യൂളറിലേക്ക് നല്കുന്നു. ഇതു് ലോഡ് ബാലന്‍സിങ് തീരുമാനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇതു് അനുവദിക്കുന്നു. I/O ഇന്ററപ്റ്റുകള്‍ സമമായി നല്‍കാത്ത സിസ്റ്റമുകളില്‍, ഒന്നിച്ചല്ലാത്ത സിപിയുകള്‍ക്കും കൂടുതല്‍ I/O ഇന്ററപ്റ്റുകള്‍ കിട്ടുന്നവയ്ക്കും കൂടിയ ആവറേജ് ലോഡ് ഉണ്ടാകുന്നു. ചിലപ്പോള്‍, ഇതു് പ്രവര്‍ത്തനത്തില്‍ പ്രശ്നമുണ്ടാക്കുന്നു.
					 - 
						മുമ്പ്, സിപിയു ടോപോളജി പിന്തുണ സഹജമായി സജ്ജമാക്കിയിരുന്നു. ഈ പരിഷ്കരണത്തില്‍, സിപിയു ടോപോളജി സഹജമായി പ്രവര്‍ത്തന രഹിതമാക്കിയിരിക്കുന്നു. കൂടാതെ, ഈ വിശേഷത സജ്ജമാക്കുന്നതിനായി കേര്‍ണല്‍ പരാമീറ്റര്‍ "topology=on" ചേര്‍ത്തിരിക്കുന്നു.  (BZ#475797)
- 
						CMS parmfile-ല്‍ മാറ്റങ്ങള്‍ വരുത്താതെ IPL കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ പുതിയ കേര്‍ണല്‍ ഉപാധികള്‍ ചേര്‍ക്കുവാന്‍ സാധിക്കുന്നു. ഇതു് parmfile ലഭ്യമാക്കുന്ന കേര്‍ണല്‍ ഉപാധികള്‍ താല്‍ക്കാലികമായി തിരുത്തിയെഴുതുന്നതിനായി അനുവദിക്കുന്നു. parmfile-ലുള്ള കേര്‍ണല്‍ ഉപാധികള്‍ മാറ്റി പൂര്‍ണ്ണ boot കമാന്‍ഡ് VM സ്ട്രിങ് ഉപയോഗിച്ച് മാറ്റിയെഴുതാം. കൂടാതെ, CP/CMS കമാന്‍ഡ് ലൈനില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ലിനക്സ് നെയിമ്ഡ് സേവ്ഡ് സിസ്റ്റമുകള് (NSS) ഉണ്ടാക്കുവാനും സാധിക്കുന്നു.  (BZ#475530)
- 
						z9 HiperSocket ഫേംവെയര്‍ മുതല്‍ മറ്റൊരു മാതൃകയില്‍ വേര്‍ഷന്‍ സ്ട്രിങ് ലഭ്യമാകുന്നു. ഈ മാറ്റം കാരണം, ഡിവൈസിന്റെ ഓണ്‍ലൈന്‍ ക്രമീകരണ സമയത്തുള്ള qeth നിലവാര സന്ദേശത്തിലുള്ള mcl_level വിവരം ലഭ്യമാകാതെയായി. പരിഷ്കരിച്ച qeth ഡ്രൈവര്‍ ഇപ്പോള്‍ HiperSockets-ന്റെ പുതിയ സ്ട്രിങ് മാതൃക ശരിയായി ലഭ്യമാകുന്നു. (BZ#479881)
- 
						Red Hat Enterprise Linux 5.4-ല്‍,  - s390utils-  പാക്കേജ് 1.8.1 പതിപ്പിലേക്ക് മാറ്റിയിരിക്കുന്നു. ഇതു് ലഭ്യമാക്കുന്ന വിശേഷതകളുടെ ഒരു പൂര്‍ണ്ണ പട്ടികയ്ക്കായി,  സാങ്കേതിക കുറിപ്പുകള്‍- -ലുള്ള പാക്കേജുകളുടെ പരിഷ്കരണ വിഭാഗം കാണുക.  (BZ#477189)
8.1. സാധാരണയായ കേര്‍ണല്‍ വിശേഷതകള്ക്കുള്ള പിന്തുണ
- 
					മുമ്പ്, അപ്സ്ട്രീം കേര്‍ണലില്‍ റോ ഡിവൈസുകള്‍ക്കുള്ള പിന്തുണ ലഭ്യമല്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ കേര്ണലിലും അതുപോലെ തന്നെ Red Hat Enterprise Linux 5.4-ലും ഇവയ്ക്കുള്ള പിന്തുണ ലഭ്യമാണു്. കൂടാതെ, initscripts പാക്കേജുകളും പരിഷ്കരിച്ചിരിക്കുന്നു. ഇങ്ങനെ മുമ്പ് ലഭ്യമല്ലാതിരുന്ന റോ ഡിവൈസുകളുടെ പ്രവര്‍ത്തനവും ലഭിക്കുന്നു. (BZ#472891)
- 
					- mmu-notifiers-  ഇല്ലാതെ KVM guest-smp tlb മെമ്മറി തകരാറിലാക്കുന്നു. കാരണം, കേര്‍ണല്‍ ഫ്രീലിസ്റ്റിലേക്ക് ഒരു KVM താളുകള്‍ ചേര്‍ക്കുന്നു, പക്ഷേ ഗസ്റ്റ് മോഡില്‍ അവയിലേക്ക് മറ്റൊരു  - vcpu-  അപ്പോഴും റൈറ്റ് ചെയ്യുന്നണ്ടാവാം. ഈ പരിഷ്കരണം കേര്ണലിനുള്ള  - mmu-notifier-  പിന്തുണ നല്കുന്നു, കൂടാതെ മുമ്പുള്ള പാച്ചിലുള്ള ബഗും പരിഹരിക്കുന്നു. അതില്നിലവിലുള്ള ഡ്രൈവറുകളുടെ സഹായത്തോടെ  - mm_struct-  പുരോഗമിച്ച്, അതു് kABI പരിശോധനയ്ക്ക് തടസ്സമുണ്ടാക്കിയിരുന്നു. സ്ട്രക്ചറിന്റെ വ്യാപ്തി വലുതാക്കുന്നതു് അവഗണിക്കുന്നതിനായുള്ള ഉപയോഗത്തിലില്ലാത്ത പാഡിങ് ഹോളിലുള്ള ഇന്‍ഡക്സ് ഉപയോഗിച്ചു് ഈ ബഗ് പരിഹരിക്കുന്നു.( Bugzilla #485718- )
				 
 
- 
					ലിനക്സ് കേര്‍ണലില്‍ മുമ്പു് പോയിന്റര്‍, സൈന്‍ഡ് അരിഥ്മെറ്റിക് ഓവര്‍ഫ്ലോ റാപ്പിങ് ലഭ്യമായിരുന്നില്ല. ഇങ്ങനെ  GCC-  (GNU C കംപൈലര്‍) റാപ്പിങ് ഉണ്ടാവില്ല എന്ന രീതിയില്‍ കേര്ണലിനു് ഓവര്‍ഫ്ലോ ടെസ്റ്റിങിനു് ആവശ്യമുള്ള അരിഥ്മെറ്റിക് ഒപ്ടിമൈസ് ചെയ്യുന്നു. ഈ പരിഷ്കരണത്തില്‍ റാപ്പിങിനായി  GCC- CFLAGS- -ലേക്ക്  - -fwrapv-  വേരിയബിള്‍ ചേര്‍ക്കുന്നു.( Bugzilla #491266- )
				 
- 
					An issue of contention between processes vying for the same memory space in high end systems was recently identified by TPC-C (Transaction Processing Council) benchmarking. This update includes  - fast-gup-  patches which use direct IO and provide a significant (up to 9-10%) performance improvement. This update has been tested thoroughly and is used in the 5.4 kernel to improve scalability. For further information, see this  article- . ( Bugzilla #474913- )
				 
- 
					ഈ കേര്‍ണലിലേക്ക് ഒരു പുതിയ ട്യൂണബിള്‍ പരാമീറ്റര്‍ ചേര്‍ത്തിരിക്കുന്നു. ഇതു്, ഓരോ തവണ പ്രവര്‍ത്തിക്കുമ്പോഴും ഓരോ ഐറ്ററേഷനില് ഡിസ്കിലേക്കുള്ളമാറ്റം വരുത്തിയ താളുകളുടെ  - kupdate-  ഏറ്റവും കൂടുതല്‍ എണ്ണത്തില്‍ മാറ്റം വരുത്തുന്നതിനായി സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാരെ അനുവദിക്കുന്നു. ഈ പുതിയ ട്യൂണബിള്‍  - /proc/sys/vm/max_writeback_pages- -ലേക്ക് - 1024-  അല്ലെങ്കില്‍ 4MB അല്ലെങ്കില്‍ സഹജമായി നല്കുന്നു.അങ്ങനെ, ഓരോ  - kupdate-  ഐറ്ററേഷനിലും കൂടിയതു്1024 താളുകള്‍ എഴുതപ്പെടുന്നു. ( Bugzilla #479079- ).
				 
- 
					ഓരോ പ്രക്രിയയിലും IO സ്ഥിതിവിവരകണക്കുകള്‍ നിരീക്ഷിക്കുന്നതിനായി ഒരു പുതിയ ഉപാധി ( - CONFIG_TASK_IO_ACCOUNTING=y- ) കേര്‍ണലിലേക്ക് ചേര്‍ത്തിരിക്കുന്നു. ഇതിനൊപ്പം പ്രൊഡക്ഷന്‍ എന്വയോണ്മെന്റിലുള്ള ഒരു ട്രബിള്ഷൂട്ടിങും ലഭ്യമാകുന്നു. ( Bugzilla #461636- )
				 
- 
					മുമ്പുള്ള കേര്‍ണലുകളില്‍, ബാക്കപ്പ് പ്രക്രിയ DB2 സര്‍വര്‍ റെസ്പോണ്സീവ്നസിനെനശിപ്പിക്കൂന്നു. ഇതിനു് കാരണമാകുന്ന  - /proc/sys/vm/dirty_ratio- , മാപ്പ് ചെയ്തിട്ടില്ലാത്ത പേജ്കാഷ് മെമ്മറിയുടെ പകുതിയും ഡേര്ട്ടിയാകുമ്പോള് ( - dirty_ratio-  100% ആണെങ്കിലും) പേജ്കാഷ് മെമ്മറിയിലേക്ക് പ്രക്രിയകള്‍ സൂക്ഷിക്കുന്നതില്‍ തടസ്സമാകുന്നു. ഈ കേര്‍ണലിലുള്ള പരിഷ്കരണത്തില്ഇവയ്ക്ക് മാറ്റങ്ങള്‍ വരുത്തുന്നു. ഇപ്പോള്‍  - dirty_ratio-  100%ആകുമ്പോള്‍, പേജ്കാഷ് മെമ്മറിയിലേക്ക് സൂക്ഷിക്കുന്നതിനുള്ള പരിമിതിസിസ്റ്റം നീക്കുന്നു.( Bugzilla #295291- )
				 
- 
					മുമ്പുള്ള കേര്‍ണലിന്റെ ramdisk-ലുണ്ടായിരുന്ന  - rd_blocksize-  ഉപാധി, അത്യാവശ്യം സിസ്റ്റം ലോഡുള്ളപ്പോള്‍ വലിയ ramdisk ഉപയോഗിക്കുമ്പോള്‍ ഡേറ്റാ തകരാറിനു് കാരണമായിരുന്നു. അനാവശ്യമായ ഉപാധി ഈ പരിഷ്കരണം നീക്കുന്നു, ഒപ്പം ഈ തകരാറും പരിഹരിക്കുന്നു. ( Bugzilla #480663- )
				 
- 
					ഒരു പ്രക്രിയയുടെ റിസോഴ്സ് ഉപയോഗം പരിശോധിക്കുന്നതിനുള്ളതാണു്ഫംഗ്ഷന് - getrusage. പ്രശ്നം കണ്ടുപിടിച്ചു് റിസോഴ്സ്ഉപയോഗത്തിനായി ഡേറ്റാ ലഭ്യമാക്കുന്നതിനു് ഇതു് സഹായിക്കുന്നു. ഒരു പ്രക്രിയയുടെ റിസോഴ്സ് ഉപയോഗം പരിശോധിക്കുന്നതിനുള്ളതാണു്ഫംഗ്ഷന്- getrusage. പ്രശ്നം കണ്ടുപിടിച്ചു് റിസോഴ്സ്ഉപയോഗത്തിനായി ഡേറ്റാ ലഭ്യമാക്കുന്നതിനു് ഇതു് സഹായിക്കുന്നു.- getrusageഉപയോഗിക്കുന്ന പ്രക്രിയ ചൈള്ഡ്പ്രൊസസ്സ് ത്രെഡുകള്‍ സ്പോണ് ചെയ്യുമ്പോള്‍,- getrusageപേരന്റ് പ്രക്രിയ മാത്രമേ പരിശോധിക്കുന്ന എന്നതിനാല്‍ ഫലങ്ങള്‍ തെറ്റാകുന്നു.ഈ പരിഷ്കരണത്തില്‍, ശരിയായ റിസോഴ്സ് ഉപയോഗത്തിനായി- rusadge_threadലഭ്യമാകുന്നു
 
- 
					മുമ്പ്, സി സോഴ്സ് കോഡ് ഫയലുകളുടെ കംപയിലിങില്  - /usr/include/linux/futex.h-  ഹെഡര്‍ ഇടപെട്ട്, പിശകുകള്‍ക്ക് കാരണമായിരുന്നു. തകരാറുള്ള കേര്‍ണലിനെ ശരിയാക്കി കംപയിലിങ് പിശകിനുള്ള പാച്ച് ഈ പരിഷ്കരണത്തില്‍ ലഭ്യമാകുന്നു.( Bugzilla #475790- )
				 
- 
					മുമ്പുള്ള കേര്‍ണലുകളില്‍, പാനിക് അല്ലെങ്കില്‍ oops സന്ദേശങ്ങളില്‍ കേര്‍ണലിന്റെ വേര്‍ഷന്‍ ലഭ്യമായിരുന്നില്ല. ഈ പരിഷ്കരണം, oops, panic ഔട്ട്പുട്ടില് കേര്‍ണല്‍ പതിപ്പിന്റെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നു. ( Bugzilla #484403- )
				 
- 
					2.6.18 പതിപ്പില്‍, glibc പാക്കേജിനായി kernel-headers ലഭ്യമാക്കുന്നതിനു്കേര്ണല് ക്രമീകരിച്ചിരുന്നു. ഇതു് പല ഫയലുകളും തെറ്റായി അടയാളപ്പെടുത്തിഉപയോഗിക്കുന്നതിനു് കാരണമായിരുന്നു.  - serial_reg.h-  ഫയല്തെറ്റായി അടയാളപ്പെടുത്തി  - kernel_headers-  rpm-ല്‍ ഉള്‍പ്പെടുത്തിയുമില്ല. ഇതു് മറ്റു് rpm ഉണ്ടാക്കുന്നതിനു് തടസ്സമായിരുന്നു. ഈ പരിഷ്കരണത്തില്‍ ഈപ്രശ്നം തിരുത്തുന്നതിനായി  - serial_reg.h-  ഫയല്ഉള്പ്പെടുത്തിയിരിക്കുന്നു. ( Bugzilla #463538- )
				 
- 
					ചില സമയങ്ങളില്‍  HP Unified Parallel C-  (UPC) പ്രൊഡക്ടിലുള്ള - upcrund-  എന്ന പ്രൊസസ്സ് മാനേജര്‍ ഒരു ESRCH നല്കുകയുംസബ്-ത്രെഡ് ഫോര്‍ക്ക് ചെയ്ത ഒരു ചൈള്‍ഡ് പ്രക്രിയയ്ക്ക്  - setpgid()- വിളിക്കുമ്പോള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഈ പരിഷ്കരണത്തില്‍ ഇതിനുള്ള ഒരുപരിഹാരമുണ്ടു്. ( Bugzilla #472433- )
				 
- 
					പ്രവര്‍ത്തനത്തിലുള്ള പ്രക്രിയകളുടെ ബാക്ക്ട്രെയിസ് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി  - sysrq-t- -ലേക്ക് വിശേഷത ചേര്‍ത്തിരിക്കുന്നു. ഹാങ് ചെയ്തിട്ടുള്ള സിസ്റ്റമുകള് ഡീബഗ്ഗ് ചെയ്യുന്നതിനായി ഇതു് സഹായിക്കുന്നു. ( Bugzilla #456588- )
				 
				Red Hat Enterprise Linux 5.4-ല്‍, കോര്‍ ഡംപുകള്‍ ലഭ്യമാക്കുന്നതിനു് കൂടുതല്വിശേഷതകള് ഉള്‍പ്പെടുത്തി കേര്‍ണല്‍ ഡീബഗ്ഗിങ് മെച്ചപ്പെടുത്തിയിരിക്കുന്നു.സിസ്റ്റം ഡീബഗ്ഗിങിനും കേര്‍ണല്‍ തകരാറുകള്‍ക്കും കോര്‍ ഡംപുകള്‍(മെമ്മറി സ്നാപ്പ്ഷോട്ടുകള്‍) ഉപയോഗിക്കുന്നു. ഈ പരിഷ്കരണത്തില്‍, ഹ്യൂജ്പേജുകള്ഉപയോഗിക്കുന്ന സിസ്റ്റമുകളില്‍ കോര്‍ ഡംപ് നടത്തുന്നതിനു് ഇപ്പോള്‍ സാധിക്കുന്നു.
(BZ#470411) കൂടാതെ, 
makedumpfile ഉപയോഗിച്ചു്, ഒരു കോര്‍ഡംപ് ഫയലില്‍ നിന്നും (vmcore) കേര്‍ണല്‍ പാനിക് സന്ദേശങ്ങള്‍ ലഭ്യമാക്കുവാനുംസാധിക്കുന്നു. 
(BZ#485308)
			
				
			
8.2. സാധാരണയുള്ള പ്ലാറ്റ്ഫോം പിന്തുണ
			കേര്‍ണലിലുള്ള അഡ്വാന്‍സ്ഡ് കോണ്ഫിഗറേഷന് ആന്‍ഡ് പവര്‍ ഇന്റര്ഫെയിസിലേക്ക് (ACPI) ത്രോട്ട്ലിങ് സ്റ്റേറ്റ് (T-State) അറിയിപ്പിനുള്ളപിന്തുണ ചേര്‍ത്തിരിക്കുന്നു. ഡേറ്റാ സെന്ററുകളിലുള്ള Intel® ഇന്റലിജന്റ്പവര് നോഡ് മാനേജര്‍ ടെക്നോളജിയുടെ ഉപയോഗം T-State അറിയിപ്പ്മെച്ചപ്പെടുത്തുന്നു.
(BZ#487567).
		8.3. ഡ്രൈവര്‍ പരിഷ്കരണങ്ങള്‍
8.3.1. ഓപ്പണ്‍ ഫാബ്രിക്സ് എന്റര്‍പ്രൈസ് ഡിസ്ട്രിബ്യൂഷന്‍ (OFED) ഡ്രൈവറുകള്‍
				Infiniband, iWARP ഹാര്ഡ്വെയര് ഡയഗ്നോസ്റ്റിക് യൂട്ടിലിറ്റീസ്, Infiniband ഫാബ്രിക്മാനേജ്മെന്റ് ഡെമണ്‍, Infiniband/iWARP കേര്‍ണല്‍ മൊഡ്യൂള്‍ ലോഡര്‍, റിമോട്ട് ഡയറക്ട് മെമ്മറി ആക്സസ് (RDMA) ടെക്നോളജി ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ എഴുതുന്നതിനുള്ള ലൈബ്രറികളുടേയും ഡവലപ്മെന്റ് പാക്കേജുകളുടേയും ഒരുശേഖരമാണു് ഓപ്പണ്‍ ഫാബ്രിക്സ് അലയന്‍സ് എന്റര്‍പ്രൈസ് ഡിസ്ട്രിബ്യൂഷന്‍(OFED). Infiniband/iWARP/RDMA ഹാര്ഡ്വെയര് പിന്തുണയ്ക്കുള്ള പൂര്‍ണ്ണ സ്റ്റാക്കായി Red Hat Enterprise Linux OFED സോഫ്റ്റ്വെയര് സ്റ്റാക്ക് ഉപയോഗിക്കുന്നു.
			
				Red Hat Enterprise Linux 5.4-ല്‍, താഴെ പറയുന്ന OFED-യുടെ ഭാഗങ്ങള്‍ അപ്സ്ട്രീം പതിപ്പായ 1.4.1-rc3-ലേക്ക് പരിഷ്കരിച്ചിരിക്കുന്നു 
				
- 
							റിമോട്ട് ഡയറക്ട് മെമ്മറി ആക്സസ് (RDMA) ഹെഡര്സ്  (BZ#476301)
				കൂടാതെ, താഴെ പറയുന്ന OFED ഡ്രൈവറുകള്‍ അപ്സ്ട്രീം പതിപ്പ് 1.4.1-rc3-ലേക്ക് പരിഷ്കരിച്ചിരിക്കുന്നു: 
				
- 
							നെറ്റ്വര്‍ക്ക് ഡിവൈസുകളുടെ പരമ്പരയായ Chelsio T3-യ്ക്കുള്ള cxgb3, iw_cxgb3 ഡ്രൈവറുകള്‍  (BZ#476301,  BZ#504906)
Note
					Red Hat closely tracks the upstream OFED code base in order to provide a maximal level of enablement for this still evolving technology. As a consequence, Red Hat can only preserve API/ABI compatibility across minor releases to the degree that the upstream project does. This is an exception from the general practice in the development of Red Hat Enterprise Linux.
				
8.3.2. സാധാരണ ഡ്രൈവര്‍ പരിഷ്കരണങ്ങള്‍
8.3.3. നെറ്റ്വര്‍ക്ക് ഡ്രൈവര്‍ പരിഷ്കരണങ്ങള്‍
- 
						bonding ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പിലേക്ക് പുതുത്തിയിരിക്കുന്നു.ഇതില്‍, symbol/ipv6 മൊഡ്യൂള്‍ ഡിപന്‍ഡന്‍സി വിശേഷതകള്‍ പുതുതായിലഭ്യമാകുന്നു. അതിനാല്‍, IPv6 മുമ്പ് പ്രവര്‍ത്തന രഹിതമെങ്കില്‍ (- /etc/modprobe.confഫയലില്‍- install ipv6 /bin/falseവരി ചേര്‍ത്തു്), 5.4-ലുള്ള bonding ഡ്രൈവറിനുള്ള പരിഷ്കരണം bonding ഡ്രൈവര്‍ ഘടകം ലഭ്യമാക്കുന്നതിനു് തടസ്സമുണ്ടാക്കുന്നു. ഘടകം ശരിയായി ലഭ്യമാകുന്നതിനു്- install ipv6 /bin/falseഎന്ന വരിയ്ക്കു് പകരം- install ipv6 "disable=1നല്‍കേണ്ടതാകുന്നു.
 
- 
						Intel® I/O ആക്സിലറേഷന് ടെക്നോളജിയ്ക്കുള്ള (Intel® I/OAT) കേര്‍ണല്‍ 2.6.24 പതിപ്പായി പരിഷ്കരിച്ചിരിക്കുന്നു. (BZ#436048)- .
					 
- 
						Intel® Gigabit ഇഥര്‍നെറ്റ് അഡാപ്ടറുകള്‍ക്കുള്ള  - igb-  ഡ്രൈവര്‍ 1.3.16-k2 പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. ഈ പരിഷ്കരണം  - igb-  ഡ്രൈവറിനുള്ള GRO പിന്തുണയും നല്കുന്നു  (BZ#484102,  BZ#474881, BZ#499347).
- 
						Intel 82576 Gigabit ഇഥര്‍നെറ്റ് കണ്ട്രോളറുകള്ക്കുള്ള വിര്‍ച്ച്വല്‍ ഫംഗ്ഷന് പിന്തുണയുമായി  - igbvf-  ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു.  (BZ#480524)
- 
						Intel 10 Gigabit PBetaCI എക്സ്പ്രസ് നെറ്റ്വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള  - ixgbe-  ഡ്രൈവര്‍ 2.0.8-k2 പതിപ്പായി പരിഷ്കരിച്ചിരിക്കുന്നു. ഇവ  - ixgbe-  ഡ്രൈവറിനുള്ള GRO പിന്തുണയും നല്കുന്നു.  (BZ#472547, BZ#499347).
- 
						Broadcom Tigon3 ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള  - tg3-  ഡ്രൈവര്‍ 3.96 പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു.  (BZ#481715,  BZ#469772).-  5785F, 50610M എന്നീ ഡിവൈസുകള്‍ക്കുള്ള പിന്തുണ ഈ ഡ്രൈവര്‍ പരിഷ്കരണം ലഭ്യമാക്കുന്നു.  (BZ#506205)
- 
						- bnx2-  നെറ്റ്വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള ഇന്റര്‍നെറ്റ് സ്മോള്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയിസ് (iSCSI) പിന്തുണ ലഭ്യമാക്കി  - cnic-  ഡ്രൈവര്‍ ചേര്‍ത്തിരിക്കുന്നു.  (BZ#441979)- .
					 
 
- 
						Broadcom Everest നെറ്റ്വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള  - bnx2x-  ഡ്രൈവര്‍ 1.48.105 പതിപ്പിലേക്ക് പുതുക്കിയിരിക്കുന്നു. (BZ#475481)- .
					 
- 
						- bnx2x-  നെറ്റ്വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള iSCSI പിന്തുണ ലഭ്യമാക്കി  - bnx2i-  ഡ്രൈവര്‍ ചേര്‍ത്തിരിക്കുന്നു.  (BZ#441979)- .
					 
 
- 
						നെറ്റ്വര്‍ക്ക് ഡിവൈസുകളുടെ Chelsio T3 മാതൃകയിലുള്ള cxgb3 ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. ഇവ iSCSI TCP ഓഫ്ലോഡ് എഞ്ചിനുകള്‍ക്കും (TOE) ജനറിക് റിസീവ് ഓഫ്ലോഡിനുമുള്ള (GRO) പിന്തുണ നല്കുന്നു.  (BZ#439518- ,  BZ#499347)
- 
						NVIDIA nForce ഡിവൈസുകള്‍ക്കുള്ള  - forcedeth-  ഇഥര്‍നെറ്റ് ഡ്രൈവര്‍ 0.62 പതിപ്പായി പരിഷ്കരിച്ചിരിക്കുന്നു.  (BZ#479740).
- 
						Marvell Yukon 2 ചിപ്സെറ്റ് ഉപയോഗിക്കുന്ന ഇഥര്‍നെറ്റ് കണ്ട്രോളറുകള്ക്കുള്ള sky2 ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു.  (BZ#484712).
- 
						Cisco 10G ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള enic ഡ്രൈവര്‍ 1.0.0.933 പതിപ്പിലേക്ക് പുതുക്കിയിരിക്കുന്നു.  (BZ#484824)
- 
						Intel PRO/1000 ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള e1000e ഡ്രൈവര്‍ അപ്സ്ട്രീം പതിപ്പായ 1.0.2-k2-ലേക്ക് പുതുക്കിയിരിക്കുന്നു.  (BZ#480241)
- 
						Emulex Tiger Shark കണ്‍വേര്‍ജ്ഡ് നെറ്റ്വര്‍ക്ക് അഡാപ്ടറുകള്‍ക്കുള്ള be2net ഡ്രൈവര്‍ ഒരു ടെക്നോളജി പ്രിവ്യൂ ആയി ചേര്‍ത്തിരിക്കുന്നു.
					 
8.3.4. സ്റ്റോറേജ് ഡ്രൈവര്‍ പരിഷ്കരണം
- 
				- bnx2-  ഡ്രൈവര്‍ ഇപ്പോള്‍ iSCSI പിന്തുണയ്ക്കുന്നു. iSCSI ഓഫ്ലോഡ് പിന്തുണയ്ക്കായി  - cnic-  ഘടകം ഉപയോഗിച്ച് - bnx2i-  ഡ്രൈവര്‍  - bnx2-  ഡ്രൈവര്‍ ലഭ്യമാക്കുന്നു.  - bnx2i-  കൈകാര്യം ചെയ്യുന്നതിനായി,  - iscsi-initiator-utils-  പാക്കേജ് ഉപയോഗിക്കുക.  - bnx2i-  ക്രമീകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി  - /usr/share/docs/iscsi-initiator-utils-- <version>/README
-  ഫയലിലുള്ള  section 5.1.2-  കാണുക. ( BZ#441979-  and  BZ#441979- )
			 
 - 
				കുറിപ്പ്: ഈ പതിപ്പിലുള്ള - bnx2iIPv6 പിന്തുണയ്ക്കുന്നില്ല.
 
- 
				bitmap merging- -യ്ക്കുള്ള പിന്തുണയുമായി  - md-  ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. ഡേറ്റാ റിപ്ലിക്കേഷന്‍ നടത്തുമ്പോള്‍ ഈ വിശേഷത ഉള്ളതിനാല്‍ പൂര്‍ണ്ണ resync ആവശ്യമില്ലാതെയാകുന്നു. ( BZ#481226- )
			 
 
- 
				ഈ റിലീസിലുള്ള - scsiലേയര്‍ ലഭ്യമാക്കുന്ന വിശേതകള്:
 
- 
				അപ്സ്ട്രീമിലുള്ള അനവധി പരിഹാരങ്ങള്‍ക്കും iSCSI TOE ഡിവൈസുകള്‍ക്കുള്ള പിന്തുണയ്ക്കും  - cxgb3-  ഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു. ( BZ#439518- )
			 
- 
				കുറിപ്പ്: ഈ പതിപ്പിലുള്ള - cxgb3iIPv6 പിന്തുണയ്ക്കുന്നില്ല.
 
- 
				ഈ പതിപ്പില്‍ പുതിയ - mpt2sasഡ്രൈവര്‍ ലഭ്യമാകുന്നു. LSI Logic-ലുള്ള SAS-2 പരമ്പരയിലുള്ള അഡാപ്റ്ററുകള്‍ ഈ ഡ്രൈവര്‍ പിന്തുണയ്ക്കുന്നു. ഡേറ്റാ ട്രാന്‍സ്ഫര്‍ റേറ്റ് 3Gb/s-ല്‍ നിന്നും 6Gb/s ആയി SAS-2 വര്‍ദ്ദിപ്പിക്കുന്നു.
 - 
				- mpt2sas-  ഡ്രൈവര്‍  - drivers/scsi/mpt2sas-  ഡയറക്ടറിയില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ പഴയ  - mpt-  ഡ്രൈവറുകള്‍  - drivers/message/fusion-  ഡയറക്ടറിയില്‍ ലഭ്യമാകുന്നു. ( BZ#475665- )
			 
 
- 
				- aacraid-  ഡ്രൈവര്‍ 1.1.5-2461 പതിപ്പായി പരിഷ്കിരിച്ചിരിക്കുന്നു. ക്യൂവ്ഡ് സ്കാനുകള്‍, കണ്ട്രോളര് ബൂട്ട് പ്രശ്നങ്ങള്‍, തുടങ്ങി അനവധി ബഗുകള്‍ക്കുള്ള അപ്സ്ട്രീം പരിഹാരം ഈ പരിഷ്കരണത്തില്‍ ലഭ്യമാകുന്നു. ( BZ#475559- )
			 
 
- 
				- aic7xxxഡ്രൈവര്‍ ഇപ്പോള്‍ വര്‍ദ്ധിച്ച I/O വ്യാപ്തി ലഭ്യമാക്കുന്നു. പിന്തുണയ്ക്കുന്ന ഡിവൈസുകള്‍ക്കു് (SCSI ടേപ്പ് ഡിവൈസുകള്‍ പോലുള്ളവ) ഇതു് വലിയ ബഫറുകളുള്ള റൈറ്റുകള്‍ സാധ്യമാക്കുന്നു.
 
- 
				മെമ്മറി BAR ഡിസ്കവറി, - rebuild_lun_table, MSA2012 സ്കാന്‍ ത്രെഡ് എന്നിവയെ സംബന്ധിക്കുന്ന ബഗുകള്‍ പരിഹരിക്കുന്നതിനായി- ccissഡ്രൈവര്‍ പരിഷ്കരിച്ചിരിക്കുന്നു.- cciss-ല്‍ ക്രമീകരണത്തില്‍ അനവധി മാറ്റങ്ങളും വരുത്തേണ്ടതാകുന്നു.
 
- 
				- fnic-  ഡ്രൈവര്‍ 1.0.0.1039 പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. അനവധി അപ്സ്ട്രീം ബഗുകള്‍ക്കുള്ള പരിഹാരങ്ങള്‍,  - libfc-  ,  - fcoe-  എന്നീ ഘടകങ്ങള്‍ക്കുള്ള പരിഷ്കരണങ്ങള്‍, റണ്‍ടൈമില്‍ ഡീബഗ് ലോഗ്ഗിങ് നിയന്ത്രിക്കുന്ന ഒരു പുതിയ ഘടകത്തിനുള്ള പരാമീറ്റര്‍ എന്നിവ ഈ ഡ്രൈവര്‍ ഇപ്പോള്‍ ലഭ്യമാക്കുന്നു. ( BZ#484438- )
			 
 
- 
				- ipr-  ഡ്രൈവര്‍ ഇപ്പോള്‍ MSI-X ഇന്ററപ്റ്റുകള്‍ പിന്തുണയ്ക്കുന്നു. ( BZ#475717- )
			 
 
- 
				- lpfc-  ഡ്രൈവര്‍ 8.2.0.48 പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. ഇനിയുള്ള OEM പ്രോഗ്രാമുകള്‍ക്ക് അതു് ഹാര്ഡ്വെയര് പിന്തുണ നല്കുന്നു. കൂടാതെ, താഴെ പറയുന്ന ബഗ് പരിഹാരങ്ങളും ലഭ്യമാക്കുന്നു:( BZ#476738-  and  BZ#509010- )
			 
 - 
						വിര്‍ച്ച്വലൈസ്ഡ് ഫൈബര്‍-ചാനല്‍ സ്വിച്ചുകള്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നു.
					 
- 
						എറര്‍ അറ്റന്ഷന് ഇന്ററപ്റ്റുകള്ക്കുള്ള പോളിങ് ഇപ്പോള്‍ ലഭ്യമാണു്.
					 
- 
						- vport create,- delete loopഎന്നിവയില്‍ മെമ്മറി ലീക്കിനു് കാരണമാകുന്ന ഒരു ബഗ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നു.
 
 
- 
				ഈ പരിഷ്കരണത്തില്‍,  - lpfc-  ഡ്രൈവര്‍ HBAnyware 4.1-  ,  OneConnect UCNA-  എന്നിവയും പിന്തുണയ്ക്കുന്നു. ( BZ#498524- )
			 
- 
				- MPT ഫ്യൂഷന്‍-  ഡ്രൈവര്‍ ഇപ്പോള്‍ 3.04.07rh v2 പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. താഴെ പറയുന്ന ബഗ് പരിഹാരങ്ങളും ലഭ്യമാക്കുന്നു: ( BZ#475455- )
			 
 - 
						PAE കേര്‍ണല്‍ ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുന്നതിനു് തടസ്സം ഉണ്ടാക്കിയിരുന്ന - MPT ഫ്യൂഷന്ഡ്രൈവര് ബഗ് പരിഹരിച്ചിരിക്കുന്നു.
 
- 
						ഡ്രൈവര്‍ അണ്‍ലോട് ചെയ്യുമ്പോള്‍ കണ്ട്രോളറുകള് ഇപ്പോള്‍ - READY_STATEആയി സജ്ജമാക്കുന്നു.
 
- 
						ട്രാന്‍സ്പോര്‍ട്ട് ലേയറിലേക്ക് ഒരു ഡിവൈസ് സ് ചേര്‍ക്കുന്നതിനു് മുമ്പ് - mptsasഡ്രൈവര്‍ ഇപ്പോള്‍- TUR(ടെസ്റ്റ് യൂണിറ്റ് റെഡീ),- Report LUNഎന്നീ കമാന്‍ഡുകള്‍ നല്കുന്നു.
 
 
- 
				കൂടാതെ, പ്രശ്നമില്ലാത്ത അനേകം കേര്‍ണല്‍ പിശക് സന്ദേശങ്ങള്‍ - mptctl_ioctl()അപ്രതീക്ഷിതമായി ലഭ്യമാക്കുന്നതിനുള്ള പാച്ച് തിരികെ ഉണ്ടായിരിക്കുന്നു. ഈ പതിപ്പില്‍,- mptctl_ioctl()ഒരു കേര്‍ണല്‍ പിശക് സന്ദേശങ്ങളും നല്‍കുന്നില്ല.
 
- 
				- megaraid_sas-  ഡ്രൈവര്‍ ഇപ്പോള്‍ 4.08-RH1 പതിപ്പായി പരിഷ്കരിച്ചിരിക്കുന്നു. താഴെ പറയുന്ന അപ്സ്ട്രീം ബഗ് പരിഹാരങ്ങളും മെച്ചങ്ങളും ലഭ്യമാക്കുന്നു:( BZ#475574- )
			 
 - 
						ഈ പരിഷ്കരണം ഡ്രൈവറിനു് ഒരു പോളിങ് മോഡ് ചേര്‍ക്കുന്നു.
					 
- 
						പിന്തുണയുള്ള ടേപ്പ് ഡ്രൈവുകളെ ബാധിക്കുന്ന ഒരു ബഗ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നു. ഈ പതിപ്പില്‍, ടേപ്പ് ഡ്രൈവുകള്‍ക്കുള്ള കമാന്‍ഡുകള്‍ക്കായി - pthruടൈംഔട്ട് മൂല്ല്യം O/S ലെയര്‍ ടൈംഔട്ട് മൂല്ല്യമായി സജ്ജമാക്കിയിരിക്കുന്നു.
 
 
- 
				- mvsas-  ഡ്രൈവര്‍ ഇപ്പോള്‍ 0.5.4 പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. ഇതില്‍ അപ്സ്ട്രീം ബഗ് പരിഹാരങ്ങളും മെച്ചങ്ങളും  Marvell RAID-  ബസ് കണ്ട്രോളറുകളായി MV64460, MV64461, MV64462 എന്നിവയ്ക്കുള്ള പിന്തുണയും ലഭ്യമാക്കുന്നു. ( BZ#485126- )
			 
 
- 
				- qla2xxx-  ഡ്രൈവര്‍ ഇപ്പോള്‍ 8.03.00.10.05.04-k പതിപ്പിലേക്ക് പരിഷ്കരിച്ചിരിക്കുന്നു. കൂടാതെ,  ഫൈബര്‍ ചാനല്‍ ഓവര്‍ കണ്‍വേര്‍ജന്‍സ് എന്‍ഹാന്‍സ്ഡ് ഇഥര്‍നെറ്റ്-  അഡാപ്ടറുകള്‍ക്കുള്ള പിന്തുണയും ലഭ്യമാക്കുന്നു. ഈ പതിപ്പില്‍,  - qla2xxx-  അപസ്ട്രീമിലുള്ള അനവധി ബഗുകളും പരിഹരിക്കുന്നു. അവ: ( BZ#471900- ,  BZ#480204- ,  BZ#495092- ,  BZ#495094- )
			 
 - 
						4GB ,8GB അഡാപ്ടറുകളില് - OVERRUNഹാന്‍ഡിലിങ് സമയത്തുള്ള അവ്യക്തതകള്‍ കണ്ടുപിടിച്ചിരിക്കുന്നു.
 
- 
						എല്ലാ അസിന്‍ക്രണസ് ഇവന്റുകള്‍ക്കായി - vports-നു് മുന്നറിയിപ്പുകള്‍ നല്കുന്നു.
 
- 
						QLogic 2472 കാര്‍ഡിനു് കേര്‍ണല്‍ പാനിക് ഉണ്ടാക്കിയിരുന്ന ബഗ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നു.
					 
- 
						- stop_firmwareകമാന്‍ഡ് ആദ്യം ശ്രമിക്കുമ്പോള്‍ ടൈം ഔട്ട് ആണു് ഫലമെങ്കില്‍, അതു് വീണ്ടും ശ്രമിക്കുന്നതല്ല.
 
- 
						ഇനിമുതല്‍ സെക്ടര്‍ മാസ്കിന്റെ മൂല്ല്യം സ്ഥിരമായ - optromവ്യാപ്തി അനുസരിച്ചല്ല.
 
- 
						മള്‍ട്ടിപാഥ് ഡിവൈസുകളിലുള്ള I/O സമയത്തുള്ള നിരന്തരമായ പാഥ് പരാജയങ്ങള്‍ക്ക് കാരണമായിരുന്ന ബഗ് പരിഹരിച്ചിരിക്കുന്നു. ( BZ#244967- )
					 
- 
						ഡ്രൈവര്‍ സോഴ്സ് കോഡ് ഇപ്പോള്‍ kABI-കംപ്ലയന്റ് ആണു്.
					 
- 
						മെമ്മറി കാലിയാക്കിയ ശേഷം - dcbxപോയിന്ററുകള്‍ ഇപ്പോള്‍- NULLആയി സജ്ജമാക്കുന്നു.
 
 
- 
				ഈ പരിഷ്കണങ്ങള്ക്കു് പുറമേ, - qla2xxxഡ്രൈവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന- qla24xx,- qla25xxഫേംവെയറുകള്‍ ഇപ്പോള്‍ 4.04.09 പതിപ്പിലേക്ക് പുതുക്കിയിരിക്കുന്നു.
 
- 
				- qla4xxx-  ഡ്രൈവര്‍ ഇപ്പോള്‍ മെച്ചപ്പെട്ട ഡ്രൈവര്‍ ഫോള്‍ട്ട് റിക്കവറി ലഭ്യമാക്കുന്നു. ഹോസ്റ്റ് അഡാപ്ടറില്‍ കമാന്‍ഡുകള്‍ ഉണ്ടെങ്കില്‍, അഡാപ്ടര്‍ റിക്കവറിയ്ക്ക് തടസ്സമായിരുന്ന ഡ്രൈവറിലുള്ള ബഗ് ഈ പരിഷ്കരണത്തില്‍ പരിഹരിച്ചിരിക്കുന്നു.( BZ#497478- )
			 
 
- 
				ഈ പതിപ്പില്‍ പുതിയ  - qlge-  ഡ്രൈവറും ഉള്‍പ്പെടുന്നു.  QLogic FCoE-  10GB അഡാപ്ടറുകള്‍ക്കുള്ള ഇഥര്‍നെറ്റ് പിന്തുണ ഈ ഡ്രൈവര്‍ ലഭ്യമാക്കുന്നു. ( BZ#479288- )
			 
		ടെക്നോളജി പ്രിവ്യൂ വിശേഷതകള്‍ നിലവില്‍ Red Hat Enterprise Linux-ന്റെ സബ്സ്ക്രിപ്ഷന് സര്‍വീസുകളില്‍ ലഭ്യമല്ല. ഇവ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നില്ല, സാധാരണ പ്രൊഡക്ഷന്‍ ഉപയോഗിത്തിനായി യോജിക്കുന്നതല്ല. എന്നാലും ഇവ ഉപയോക്താവിന്റെ സൌകര്യത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നു, കൂടാതെ ഇവ മെച്ചപ്പെടുത്താനും സഹായകമാകുന്നു.
	
		താഴെ പറയുന്ന ടെക്നോളജി പ്രിവ്യൂ Red Hat Enterprise Linux 5.4 ബീറ്റയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു. Red Hat Enterprise Linux 5.4-ലുള്ള പുതിയ ടെക്നോളജി പ്രിവ്യൂ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, 
http://www.redhat.com/docs/manuals/enterprise/-ലുള്ള 5.4 ടെക്നിക്കല്‍ നോട്ട്സിന്റെ ടെക്നോളജി പ്രിവ്യൂ ഭാഗം കാണുക.
	
A. റിവിഷന്‍ ഹിസ്റ്ററി
		| Revision History | 
|---|
| Revision 0.4 | Thu Jul 23 2009 | ഡോണ്‍ ഡോമിങ്ഗോ | 
| | SME ടെക് റിവ്യൂവിനുള്ള പ്രൊസസ്സ്ഡ് സ്റ്റോറേജ് ഡ്രൈവര്‍ പരിഷ്കരണങ്ങളുടെ ഭാഗം | 
 | 
| Revision 0.3 | Thu Jul 02 2009 | റയന്‍ ലേര്ച്ച് | 
| | അനവധി അക്ഷരത്തെറ്റുകള്‍ തിരുത്തുകയും, ബീറ്റായിലുള്ള പരിചിത പ്രശ്നങ്ങള്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. | 
 | 
| Revision 0.2 | Wed Jul 01 2009 | റയന്‍ ലേര്ച്ച് | 
| | ബീറ്റാ പ്രകാശനക്കുറിപ്പുകള്‍. | 
 | 
| Revision 0.1 | Tue Apr 21 2009 | റയന്‍ ലേര്ച്ച് | 
| | 5.3 പ്രകാശനക്കുറിപ്പില്‍ നിന്നും ആവശ്യമുള്ള വിവരങ്ങള്‍ നീക്കിയിരിക്കുന്നു. | 
 |